Ziziphus mauritiana

 

ഇലന്തപ്പഴം 


ശാസ്ത്രീയ നാമം : Ziziphus mauritiana

കുടുംബം  : റമ്നേസീ 

മറ്റു പേരുകൾ :  ലന്ത, ജുജൂബാ, ബെർ, ചൈനീസ് ഡേറ്റ് എന്ന പേരുകളിൽ അറിയപ്പെടുന്നു.

ഉപയോഗം :  

  • വലിയ ലന്തയുടെ തൊലി കൊണ്ടുണ്ടാക്കിയ കഷായം വൃണങ്ങൾ‍ ശുദ്ധി ചെയ്യുവാൻ ഉപയോഗിക്കുന്നു. 
  • പശ ചില നേത്ര രോഗങ്ങളിൽ ഉപയോഗിക്കുന്നു.
  • അർശസ്സ്മഹോദരംരക്തശുദ്ധിഅതിസാരം എന്നിവയ്ക്ക് ഫലം ഉപയോഗിക്കുന്നു. 
  • തൊലി കൊണ്ടുണ്ടാക്കിയ കഷായവും ചൂർണ്ണവും വൃണങ്ങൾ ശുദ്ധി ചെയ്യുവാനും വെച്ചുകെട്ടുവാനും ഉപയോഗിക്കുന്നു. വേരിലെ തൊലി വിരേചന ഔഷധമാണ്. 
  • തളിരിലകൾ അരച്ചു പുരട്ടുന്നത് ത്വൿ‌രോഗങ്ങൾ ശമിപ്പിക്കും. കാട്ടുലന്തയുടെ. ഇലകൾ മൂത്രാശയയോനീരോഗങ്ങൾക്ക് ഉപയോഗിക്കാം.