Xylia xylocarpa

 

ഇരുൾ 



ശാസ്ത്രീയ നാമം : Xylia xylocarpa

കുടുംബം  : ഫാബേസീ

ആവാസവ്യവസ്ഥ :  ദക്ഷിണേന്ത്യയിലെ വരണ്ട ഇലകൊഴിയും കാടുകളിലും ഈർപ്പവനങ്ങളിലും കാണപ്പെടുന്ന ഇലകൊഴിയും വന്മരമാണ് ഇരുൾ

പ്രത്യേകത : അതിശൈത്യം ഈ വൃക്ഷത്തിനു താങ്ങാനാകില്ല. കനമുള്ള മരത്തിന്റെ തൊലിക്കു കറുപ്പു കലർന്ന ചുവപ്പു നിറമാണ്. വൃക്ഷത്തിനു പ്രായം വർദ്ധിക്കുമ്പോൾ തൊലി ഉണങ്ങി അടർന്നു വീഴുന്നു.

ഉപയോഗം : 

  • വൃക്ഷത്തിന്റെ വിത്തിൽ നിന്നും സംസ്കരിച്ചെടുക്കുന്ന എണ്ണ വാതരോഗത്തിനും കുഷ്ഠത്തിനും പ്രതിവിധിയായി ഉപയോഗിക്കുന്നു. 
  • തൊലി അതിസാരത്തിനും ഛർദ്ദിക്കും ഉപയോഗിക്കാറുണ്ട്. 
  • തടിയുടെ കാതൽ വാറ്റിയെടുക്കുന്ന എണ്ണ കുഷ്ഠരോഗ ചികിത്സക്കായി ഉപയോഗിക്കുന്നു.
  • ഈടുള്ള ഈ തടി കെട്ടിടങ്ങൾക്കും റെയിൽവേ സ്ലീപ്പർ നിർമ്മാണത്തിനും പാലങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു.