Premna corymbosa
മുഞ്ഞ
ശാസ്ത്രീയ നാമം : Premna serratifolia
കുടുംബം : ലാമിയേസി
ആവാസവ്യവസ്ഥ : . ഇലപൊഴിയും കാടുകളാണ് സ്വാഭാവിക ആവാസവ്യവസ്ഥ.
ഹാബിറ്റ് : കുറ്റിച്ചെടിയാണ്.
ഉപയോഗം :
- ആയുർവേദത്തിൽ ദശമൂലത്തിൽ ഉപയോഗിക്കുന്നതിനു പുറമേ സന്ധിവാതത്തിനു പ്രതിവിധിയായി മുഞ്ഞ ഉപയോഗിക്കാറുണ്ട്.
- ദഹനക്കുറവ്, പനി, ജലദോഷം, മുഴകൾ, ത്വഗ്‌രോഗങ്ങൾ തുടങ്ങിയവയ്ക്കും മുഞ്ഞ ഔഷധമായി ഉപയോഗിക്കുന്നു.
- കുട്ടികളിലെ പലരോഗങ്ങൾക്കും മുഞ്ഞ ഔഷധമാക്കി ഉപയോഗിക്കാവുന്നതാണ്
- മലേഷ്യൻ ഇന്തോനേഷ്യൻ പ്രദേശങ്ങളിൽ ഈ ചെടി ഭക്ഷണമായി ഉപയോഗിക്കാറുണ്ട്, ഒപ്പം അവിടങ്ങളിൽ ശ്വാസതടസ്സം മാറാൻ ഇലയും വേരും കഴിക്കുന്നു.