Macaranga peltata
വട്ട
ശാസ്ത്രീയ നാമം : Macaranga peltata
കുടുംബം : മാൽപീഗൈൽസ്
മറ്റു പേരുകൾ : വട്ടമരം,പൊടുണ്ണി, പൊടിഞ്ഞി, പൊടിഅയിനി (പൊടിയയിനി), വട്ടക്കണ്ണി, തൊടുകണ്ണി, ഉപ്പില, വട്ടക്കുറുക്കൂട്ടി
ഉപയോഗം :
- ദക്ഷിണേന്ത്യൻ ഗ്രാമങ്ങളിലെ ചെറുകിട വ്യാപാരികൾ പത്രക്കടലാസു പ്രചാരത്തിലാവും മുമ്പേയുള്ള കാലത്തു് പലവ്യഞ്ജനങ്ങൾ, പ്രത്യേകിച്ച് ഉപ്പ്, ശർക്കര, മാംസം തുടങ്ങിയവ പൊതിഞ്ഞുകൊടുക്കാൻമിക്കവാറും വൃത്തസമാനമായ, സാമാന്യം വലിപ്പമുള്ള വട്ടയില ഉപയോഗിച്ചിരുന്നു. ഉപ്പില എന്നുപേരുവരാൻ ഇതൊരു കാരണമാണു്.
- വടക്കൻ കേരളത്തിൽ പൂരോത്സവത്തിന് അടയുണ്ടാക്കുന്നതിന് ഈ ഇലയാണ് ഉപയോഗിക്കുന്നത്.
- കേരളത്തിൽ വാഴയില ഉപയോഗിക്കുന്നതിനു സമാനമായി ആന്ധ്രയിലും കർണ്ണാടകത്തിലും മറ്റും ഗ്രാമപ്രദേശങ്ങളിൽ ഉണങ്ങിയ വട്ടയില ഭക്ഷണം വിളമ്പാൻ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ടു്.
- ചെറിയ മുറിവുകൾക്ക് ഇതിൻറെ കറ പുരട്ടിയാൽ മുറിവുണങ്ങും.
