Couroupita guianensis

 

നാഗലിംഗമരം 

ശാസ്ത്രീയ നാമം : Couroupita guianensis

കുടുംബം  : ലെസിത്തിഡേസീ

ആവാസവ്യവസ്ഥ : ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്നു.

ഉപയോഗം :  

  • ഈ ഇലപൊഴിക്കുന്നമരം അലങ്കാരവൃക്ഷമായി പലയിടത്തും നട്ടുവളർത്തിവരുന്നു.
  • അലങ്കാരവൃക്ഷമായി വ്യാപകമായി നട്ടുവളർത്താറുള്ള നാഗലിംഗമരം അതിന്റെ കായയുടെ സവിശേഷതയാൽ സസ്യോദ്യാനങ്ങളിൽ വളർത്തിവരുന്നു.
  • പന്നികൾക്കും കോഴികൾക്കുമൊക്കെ തീറ്റയായി കായ നൽകാറുണ്ട്. തിന്നാൻ കൊള്ളുമെങ്കിലും അനിഷ്ടകരമായ മണം കാരണം മനുഷ്യർ സാധാരണ ഭക്ഷിക്കാറില്ല.
  • ഹിന്ദുക്കൾ ഇന്ത്യയിൽ ഈ മരം ശിവക്ഷേത്രങ്ങളിൽ വളർത്താറുണ്ട്.
  • പലവിധ രോഗങ്ങൾക്ക് ഔഷധമായി ഈ സസ്യം ഉപയോഗിച്ചു വരുന്നുണ്ട്. നായ്ക്കളിലെ രോഗത്തിന് ഇതിന്റെ കായയുടെ പൾപ്പ് പുരട്ടാറുണ്ട്.