Bryophyllum pinnatum

 

ഇലമുളച്ചി


ശാസ്ത്രീയ നാമം : Bryophyllum pinnatum

കുടുംബം  :  ക്രാസ്സുലേസീ

പ്രത്യേകത : 

  • ഉദ്യാനസസ്യമായി വളർത്തുന്ന ഒരു ഔഷധസസ്യമാണ് ഇലമുളച്ചി.
  • ഇവയുടെ തണ്ടുകൾ തവിട്ടു നിറത്തിൽ കാണപ്പെടുന്നു. സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ഇലകൾ തണ്ടുകളിൽ നിന്നും നീളമുള്ള ഇലഞെട്ടുകളിൽ ഉണ്ടാകുന്നു. 
  • ഇലകൾ മാംസളമായതും കടും പച്ച നിറത്തോടുകൂടിയതുമാണ്.
  • തണ്ടിന്റെ അഗ്രങ്ങളിൽ പൂക്കൾ കുലകളായി ഉണ്ടാകുന്നു.
  • വംശവർദ്ധനവ് സാധാരണയായി ഇലകളുടെ അരികുകളിൽ പൊട്ടിമുളയ്ക്കുന്ന തൈ ഉപയോഗിച്ചാണ് നടത്തപ്പെടുന്നത്.

 To read in English Click here