Syzigium cumini



ഞാവൽ 

Jaam or Black plum, Syzygium cumini

ശാസ്ത്രീയ നാമം : Syzygium cumini

കുടുംബം : മിർട്ടേസി

അവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, അർദ്ധ- നിത്യഹരിത വനങ്ങൾ, ഇലപൊഴിയും കാടുകൾ. നട്ടുവളർത്തിവരുന്നു.  

പാരിസ്ഥിതിക പ്രാധാന്യം : വലിയ ഓക്കിലനീലി  ശലഭം (Large Oak Blue) , യവന തളിർനീലി (Centuare Oak blue) , നീൾവെള്ളിവരയൻ ശലഭം  (Long banded Silverline), എന്നിവ മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.  ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.. 

ഉപയോഗം : 
  • പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപ്പഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽ നിന്നും വിനാഗിരി ഉണ്ടാക്കാം.
  • ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ചില പട്ടുനൂൽപ്പുഴുക്കൾക്കും ഇലകൾ നൽകാറുണ്ട്. 
  • ഇല, കായ, തൊലി  പ്രമേഹം നിയന്ത്രിയ്ക്കാനുള്ള ഔഷധമായി ഉപയോഗിക്കുന്നു.
ഭാരതീയ ജ്യോതിഷ പ്രകാരം രോഹിണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് ഞാവൽ.

Syzygium cumini(L.)Skeels..jpg
പൂക്കൾ 


പഴങ്ങൾ


ഭാരതീയ ജ്യോതിഷ പ്രകാരം രോഹിണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് ഞാവൽ.