Ocimum sanctum



കൃഷ്ണതുളസി

മറ്റ് നാമങ്ങൾ   : Holy Basil

ശാസ്ത്രീയ നാമം : Ocimum sanctum

കുടുംബം : ലാമിയേസീ

ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു.

 ഹാബിറ്റ്  :   ഔഷധി

 പ്രത്യേകത : ഇലയ്ക്ക്  മണമുണ്ട്. ഔഷധമാണ്

 ഉപയോഗം    : ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്.

  • ചുമ,തൊണ്ടവേദന,ഉദരരോഗങ്ങൾ,ത്വക്‌രോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. 
  • തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും
  • തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. 
  • തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. 
  • ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി. തേൾവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്
  • വിത്ത് കുതിർത്ത് കസ് കസ് പോലെ സർബത്തിൽ ഉപയോഗിക്കുന്നു.
  • ജലദോഷം, ചെന്നികുത്ത് എന്നിവയ്ക്ക്   ഔഷധമായും ഉപയോഗിക്കുന്നു.
  • മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങളുടെ ശമനത്തിന് തുളസിയിലച്ചാറ് രാവിലെയും വൈകിട്ടും ഒരു സ്പൂൺ വീതം പതിവായി സേവിക്കുന്നത് ഗുണം ചെയ്യും.