Holoptelea integrifolia


ആവൽ


Kanju (Holoptelea integrifolia) with fruits W2 IMG 5868.jpg

ശാസ്ത്രീയ നാമം : Holoptelea integrifolia

കുടുംബം : ഉൾമേസീ

ഹാബിറ്റാറ്റ് : കേരളത്തിൽ പശ്ചിമഘട്ടത്തിലെ ഇലപൊഴിയുംവനങ്ങളിലും അർദ്ധഹരിതവനങ്ങളിലും കാണപ്പെടുന്ന ഒരിനം വന്മരമാണ് ആവൽ.

പ്രത്യേകത : ജനുവരി - ഫെബ്രുവരി കാലയളവിൽ മരം പുഷ്പിക്കുന്നു. നീർവാർച്ചയുള്ള മണ്ണിൽ ഇവ നന്നായി വളരുന്നു. അതിശൈത്യം വൃക്ഷത്തിനു താങ്ങാനാവില്ല. ഇവയുടെ പരുക്കൻ തൊലി കഷണങ്ങളായി അടർന്നു വീഴുന്നവയാണ്. ഇലകൾക്ക് കശക്കുമ്പോൾ ദുർഗന്ധമുണ്ട്.

ഉപയോഗം :
  • ആവലിന്റെ ഇലയും മരപ്പട്ടയും ഔഷധമായി ഉപയോഗിക്കുന്നു. കഫത്തെ ശമിപ്പിക്കുന്നു.
  • ചർമ്മരോഗത്തിനും കുഷ്ഠത്തിനും അർശ്ശസിനും രക്തശുദ്ധിക്കും പ്രമേഹത്തിനും ഉപയോഗിക്കുന്നു.
  • മരത്തിന്റെ തൊലിയിൽ ഫ്രീഡിലിൻ, ലിഗ്നിൻ, പെന്റോസാൻ എന്നിവയും വിത്തിൽ മഞ്ഞനിറമുള്ള എണ്ണയും ഗ്ലൂട്ടാമിക് അമ്ലവും ഇലകളിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു.
  • തടിക്ക് ഭാരവും ഉറപ്പും ഉണ്ടെങ്കിലും ഈടില്ലാത്തതിനാൽ ഫർണിച്ചർ നിർമ്മാണത്തിനുപയോഗിക്കാൻ സാധ്യമല്ല. തടിക്ക് വെള്ളയും കാതലുമുണ്ട്. കാർഷികോപകരണ നിർമ്മാണത്തിനും തീപ്പെട്ടി നിർമ്മാണത്തിനും ഉപയോഗിക്കുന്നു.